---
title: "പാനൂരിലെ ആദിത്യയുടെ മരണം ; മനേക്കരയിലെ ശരൺ പിടിയിൽ"
english_title: "Aditya's death in Panur; Sharan of Manekkara arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/366982/Aditya's death in Panur; Sharan of Manekkara arrested"
published_at: "2026-06-19T16:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a351bda090fa_1001287306.jpg"
keywords: []
---

# പാനൂരിലെ ആദിത്യയുടെ മരണം ; മനേക്കരയിലെ ശരൺ പിടിയിൽ

> **Lead Summary:** പാനൂർ വള്ളങ്ങാട് കുട്ടപീടികയ്ക്കു സമീപം കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിനു കീഴടങ്ങിയ ആദിത്യ അനിൽകുമാറിന്റെ മരണത്തിൽ കുറ്റാരോപിതനായ മനേക്കരയിലെ ശരൺ അറസ്റ്റിൽ.

## Article Content

പാനൂർ വള്ളങ്ങാട് കുട്ടപീടികയ്ക്കു സമീപം കഴിഞ്ഞ ദിവസം ആത്മഹത്യയ്ക്കു ശ്രമിച്ച് ചികിത്സയിലിരിക്കെ ഇന്നലെ മരണത്തിനു കീഴടങ്ങിയ ആദിത്യ അനിൽകുമാറിന്റെ മരണത്തിൽ കുറ്റാരോപിതനായ മനേക്കരയിലെ ശരൺ അറസ്റ്റിൽ.

മനേക്കരയിൽ തന്നെ മറ്റൊരു വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ശരൺ. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.

ശരണും ആദിത്യയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും, യുവാവ് ആദിത്യയെ ക്രൂരമായി മർദ്ദിച്ചിരുന്നുവെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ പാനൂർ പോലീസിൽ പരാതി നൽകിയിരുന്നു. മർദ്ദനത്തെത്തുടർന്നുണ്ടായ കടുത്ത മനോവിഷമമാണ് ആദിത്യയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും, ശരണിനെതിരെ കൊലക്കുറ്റം ചുമത്തണമെന്നും ബന്ധുക്കൾ പറത്തിരുന്നു. ശരണിനെ പാനൂർ സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/366982/Aditya's death in Panur; Sharan of Manekkara arrested)